1986ൽ പുറത്തിറങ്ങിയ അമ്മാനം കിളി എന്ന ചിത്രത്തിൽ ബാലതാരമായാണ് കാവേരി ചലച്ചിത്ര രംഗത്തെത്തുന്നത്.
പിന്നീട് കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, സദയം, ഭൂമിഗീതം, പൊരുത്തം തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവർന്നു. ഉദ്യാനപാലകൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി.
തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള കാവേരി മറ്റു ഭാഷകളിൽ കല്യാണി എന്ന പേരിലാണ് അറിയപ്പെടുന്നത്. തെലുങ്കിലെ പ്രമുഖ സംവിധായകൻ സൂര്യകിരണാണ് കാവേരിയുടെ ഭർത്താവ്.
അവുനു വല്ലിടാരു ഇസ്ട പടാരു എന്ന തെലുങ്ക് ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടിയിട്ടുള്ള താരമാണ് കാവേരി. കാവേരി ഇനി സംവിധാനത്തിലേക്ക് കടക്കുകയാണ്. തെലുങ്ക് നടന് ചേതന്‍ ചീനു നായകനായി എത്തുന്ന തെലുങ്ക് സിനിമയാണ് കാവേരി സംവിധാനം ചെയ്യുന്നത്.
രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലർ ആണ്. ചിത്രത്തിന്റേതായി ഒരു ടീസറും പുറത്തിറങ്ങി. കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിർമിക്കുന്നത്.