കാജല്‍ അഗര്‍വാള്‍, ശ്രുതി ഹാസന്, നേഹ ധൂപിയ, നീന കുല്‍ക്കര്‍ണി തുടങ്ങിയ താരനിര ഒന്നിച്ച ദേവി എന്ന ഹ്രസ്വ ചിത്രം കോപ്പിയടി ആണെന്ന് ആരോപണം.
പ്രിയങ്ക ബാനര്‍ജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായ ഒരുകൂട്ടം സ്ത്രീകളുടെ കഥയാണ് പറയുന്നത്.
ദേവി താൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് നോയിഡയിലെ ഏഷ്യന്‍ അക്കാദമി ഫോര്‍ പിലിം ആന്‍ഡ് ടെലിവിഷന്‍ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥി അഭിഷേക് റോയിയാണ് ആരോപണവുമായി രംഗത്തെത്തിയത്.
അക്കാദമിക്ക് പ്രൊജക്ടിന്റെ ഭാഗമായി ഒരുക്കിയ ഫോര്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ ആശയവും ഇത് തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
റയാന് സ്റ്റീഫന്‍, നിരഞ്ജന് അയ്യങ്കാര്‍ എന്നിവരാണ് ദേവി നിര്‍മിച്ചത്.