ആഘോഷങ്ങള്‍ വേണ്ട! കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിവാഹം താലികെട്ട് മാത്രമായി ചുരുക്കി വധൂവരന്മാര്‍; ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കള്‍ മാത്രം

കേരളം കോവിഡ് 19 ഭീതിയില്‍ ആഴ്ന്നിരിക്കുമ്പോള്‍ വിവാഹം താലികെട്ട് മാത്രമായി ചുരുക്കി വധൂവരന്മാര്‍ മാതൃകയായി.

കോട്ടയം മാങ്ങാനം ശ്രീവത്സത്തില്‍ എം.വി സോമരാജ്-ഓമന വി.എസ് ദമ്പതികളുടെ മകള്‍ ശീതളും ചേര്‍ത്തല പുതിയേടത്ത് ഘോഷ്-ധാജി ഘോഷ് ദമ്പതികളുടെ മകന്‍ അജയ് ഘോഷും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ താലികെട്ടു മാത്രമായി നടന്നത്.

വധൂവരന്മാര്‍ ഒരുമിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്. നേരത്തെ മാര്‍ച്ച് 15 ഞായറാഴ്ച പുതുപ്പള്ളി സെന്റ്.ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിയില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ കേരളത്തില്‍ കോവിഡ് 19 ഭീഷണിയുയര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും വിവാഹവും ഉത്സവവുമുള്‍പ്പെടെ ജനം കൂടുന്ന പരിപാടികള്‍ ലളിതമായി നടത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

ഇതേത്തുടര്‍ന്നാണ് വിവാഹം ലളിതമായി നടത്താന്‍ വധൂവരന്മാര്‍ ഒരേ മനസ്സോടെ തീരുമാനമെടുത്തത്.

ആര്‍ഭാടമോ ആഘോഷങ്ങളോ ഇല്ലാതെ കോട്ടയത്തുവച്ച് അജയ് ശീതളിന്റെ കഴുത്തില്‍ താലിചാര്‍ത്തി. ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കള്‍ മത്രം.

Related posts

Leave a Comment