ആർക്കുമില്ല കൊറോണ! പത്തനംതിട്ടയിൽ 9 പേരുടെ പരിശോധനാഫലം നെ​ഗ​റ്റീ​വ്; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്

പത്തനംതിട്ട: പ​ത്ത​നം​തി​ട്ടയി​ൽ ഒ​ന്പ​ത് ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വ്. ഇ​ന്ന​ലെ രാ​ത്രി പു​റ​ത്തു വ​ന്ന ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​രു​ടെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വ് ആ​യി ക​ണ്ട​ത്.

ഇ​തോ​ടെ പ​ത്ത​നം​തി​ട്ട യി​ൽ പ​രി​ശോ​ധ​ന ക്ക് ​അ​യ​ച്ച 84 ഫ​ല​ങ്ങ​ളി​ൽ 49 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​യി. നേ​ര​ത്തെ 9 ഫ​ല​ങ്ങ​ൾ പോ​സി​റ്റീ​വ് ആ​യി​രു​ന്നു. ബാ​ക്കി ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. നെ​ഗ​റ്റീ​വ് ഫ​ല​ങ്ങ​ൾ ആ​യ​വ​രും 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ത​ന്നെ യാ​കും.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 24 പേ​രാ​ണ്.

ഇ​തി​ൽ മൂ​ന്ന് പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് 21 പേ​രാ​ണ്. രോ​ഗ​ബാ​ധ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ രോ​ഗ​ബാ​ധി​ത​ർ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യു​മാ​ണ്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 10944 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ 10655 പേ​ർ വീ​ടു​ക​ളി​ലും 289 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള 2147 പേ​രു​ടെ സാം​പി​ളു​ക​ൾ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ലാ​ബു​ക​ളി​ൽ അ​യ​ച്ച് അ​തി​ന്‍റെ ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നാ​ല് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

യു​കെ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മ​ല​യാ​ളി യു​വാ​ക്ക​ളും വ​ർ​ക്ക​ല​യി​ലെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​റ്റാ​ലി​യ​ൻ പൗ​ര​ൻ, സ്പെ​യി​നി​ൽ നി​ന്നും പ​ഠ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ ഡോക്ടർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

ഇ​വ​ർ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്ന വ്യ​ക്തി​ക​ളെ​യും അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ക​യാ​ണ്.

Related posts

Leave a Comment