വാ​ള​യാ​ർ കേ​സി​ൽ വെ​റു​തെ​വി​ട്ട പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി വെ​റു​തെ വി​ട്ട എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും സ​ർ​ക്കാ​രും ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ക്ക​വെ​യാ​ണു ഹൈ​ക്കോ​ട​തി ഇ​ത്ത​ര​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ശി​ക്ഷി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

പ്ര​തി​ക​ൾ രാ​ജ്യം വി​ടാ​ൻ​പോ​ലും സാ​ധ്യ​ത​യു​ണ്ട് എ​ന്ന​തു പ​രി​ഗ​ണി​ച്ചാ​ണു ഹൈ​ക്കോ​ട​തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ടാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സ് മേ​യി​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

2017 ജ​നു​വ​രി 13-നാ​ണ് അ​ട്ട​പ്പ​ള്ള​ത്ത് 13 വ​യ​സു​കാ​രി​യേ​യും പി​ന്നീ​ട് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം മാ​ർ​ച്ച്-4-​ന് സ​ഹോ​ദ​രി​യാ​യ ഒ​ൻ​പ​തു വ​യ​സു​കാ​രി​യേ​യും വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി.

എ​ന്നാ​ൽ കേ​സി​ൽ പ്ര​തി​ക​ളാ​യ വി. ​മ​ധു, ഷി​ബു, എം.​മ​ധു എ​ന്നി​വ​രെ പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി വെ​റു​തെ വി​ട്ടു. പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നു ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ൾ ഇ​വ​ർ ത​ന്നെ​യാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന​തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു വീ​ഴ്ച​പ​റ്റി എ​ന്നു നി​രീ​ക്ഷി​ച്ചാ​ണു കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​ത്

Related posts

Leave a Comment