
യൂറോ കപ്പ് 2020 ഫുട്ബോൾ യുവേഫ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇടയ്ക്കുവച്ച് നിർത്തിവച്ചിരിക്കുന്ന ഇറ്റാലിയൻ സീരി എ ലീഗ് മത്സരങ്ങൾ ജൂണ്‍ 30ന് അവസാനിപ്പിച്ചശേഷം യൂറോ കപ്പ് ആരംഭിക്കുന്ന തീയതി നിശ്ചയിക്കാമെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഗബ്രിയേലെ ഗ്രാവിന പറഞ്ഞു.
ജൂണ്‍ 12 മുതലാണ് 2020 യൂറോ കപ്പ് ആരംഭിക്കുക. 12 രാജ്യങ്ങളിലായാണ് മത്സരങ്ങൾ. ഉദ്ഘാടന മത്സരം ഉൾപ്പെടെ നാല് മത്സരങ്ങൾക്ക് ഇറ്റലി വേദിയാകും.