കോട്ടയം: മഹാത്മഗാന്ധി സർവകലാശാല നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വൈസ്ചാൻസലർ പ്രൊഫ. സാബു തോമസ്. പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം തന്നെ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നാലാം സെമസ്റ്റർ യുജി പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കുമെന്നും വൈസ്ചാൻസലർ അറിയിച്ചു. സർവകലാശാല പരീക്ഷൾ മാറ്റിവച്ചതായും വിദ്യാർഥികൾ കോളജുകളിൽ എത്തേണ്ടതില്ലെന്നും വൈസ്ചാൻസലറുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതിന്റെ ഉത്തരവാദികൾക്കെതിരെ കർശന നടപടകൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.