കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 ഭീഷണിയുള്ള സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ പൊതുജനങ്ങളും വ്യവഹാരികളും പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി.
ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി രജിസ്ട്രാര്‍ കെ. ഹരിപാല്‍ ഉത്തരവിറക്കിയത്.
കോടതിയിൽ ഹാജരാകാന്‍ നിര്ദേശിച്ചിട്ടുള്ളവര്ക്കു പ്രവേശിക്കാം. ഹൈക്കോടതി ജീവനക്കാര്‍ക്കും അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാര്‍ക്കും അഭിഭാഷക ക്ലര്‍ക്കുമാര്‍ക്കും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചും പ്രവേശിക്കാം.
മീഡിയേഷന് നടപടികളും അദാലത്തുകളും ഇനിയൊരുത്തരവുവരെ റദ്ദാക്കി. കോടതി സമുച്ചയത്തിലെ പൊതുയിടങ്ങളില്‍ തുടര്‍ച്ചയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പടികളുടെയും എസ്കലേറ്ററുകളുടെയും കൈവരികള്‍, വാതിൽപിടികള്, ലിഫ്റ്റിന്റെ സ്വിച്ചുകള്‍ തുടങ്ങിയവ കൃത്യമായി ശുചീകരിക്കണം. ഹൈക്കോടതിയിലേക്കു പ്രവേശിക്കുന്നവരെയെല്ലാം താപ പരിശോധനയ്ക്കു (തെര്‍മല്‍ സ്ക്രീനിംഗ്) വിധേയരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.