ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച മലയാളി ജിഹാദി വിധവകളായ ഫാത്തിമ (നിമിഷ), ആയിഷ (സോണിയ സെബാസ്റ്റിയന്) എന്നിവരുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല.
ഇപ്പോള്‍ അഫ്ഗാന് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇരുവരും അവിടുത്തെയും ഇന്ത്യയിലെയും നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടിവരും.
രണ്ടു രാജ്യങ്ങളിലും രാജ്യദ്രോഹക്കുറ്റങ്ങളാണു നേരിടേണ്ടിവരിക.
ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടുള്ള ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇതു വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ വിശദമായി പരിശോധിക്കുകയാണ്.
ഇസ്ലാമിക ജീവിതം ആഗ്രഹിച്ചാണ് അഫ്ഗാനിസ്ഥാനിലേക്കു പോന്നതെന്നും കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായില്ലെന്നും ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
അമ്മയെ കാണാന്‍ ആഗ്രഹമുണ്ടെന്നും ശിക്ഷിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും ജയിലില്‍ അടയ്ക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു.
നിമിഷയുടെ ഭര്‍ത്താവ് യാഹിയ (ബെക്സണ്‍) ആയിഷയുടെ ഭര്‍ത്താവ് അബ്ദുള്‍ റഷീദ് അബ്ദുള്ള എന്നിവര്‍ കൊല്ലപ്പെട്ടതായി ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭര്ത്താക്കന്മാര് മരിച്ചതിനു ശേഷമാണ് ഇവര്‍ കീഴടങ്ങിയത്.
ഇന്നല്ലെങ്കില്‍ നാളെ അവള് തിരിച്ചുവരുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി നിമിഷയുടെ അമ്മ പറയുന്നു. നാലുവര്‍ഷത്തിനു ശേഷമാണ് മകളുടെ ശബ്ദം കേള്‍ക്കുന്നതെന്നും അവള് രാജ്യസ്നേഹമുള്ളവളാണെന്നും നിമിഷയുടെ അമ്മ ബിന്ദു പറയുന്നു.
നിമിഷയുടെ വീഡിയോ കണ്ടപ്പോള്‍ ശുഭകരമായ സന്ദേശമായാണ് തോന്നിയത്. ദൈവം എല്ലാം ശുഭകരമാക്കും. അവള് തെറ്റുതിരുത്തിയ സ്ഥിതിക്ക് മടങ്ങിവരാന്‍ എല്ലാവരും സഹായിക്കണം.
ആവശ്യമെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ നേരില്‍ കാണും. ദൈവം മുന്‍കൈയെടുത്താലേ എല്ലാം സാധിക്കൂ.
അവളെ തിരികെയെത്തിക്കാന്‍ വേണ്ടതു ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുന്‍പ് കേന്ദ്ര സര്‍ക്കാരിനും അഫ്ഗാനിസ്ഥാന് സര്‍ക്കാരിനും ഇ-മെയില്‍ അയച്ചിരുന്നു.
മാനുഷിക പരിഗണന മുന്‍നിര്‍ത്തി അഫ്ഗാനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്നാണ് തന്റെ ആവശ്യം. നിമിഷയുടെ വീഡിയോ പുറത്ത് വന്നത് ആശ്വാസം പകരുന്നു. എല്ലാ കാര്യങ്ങളും പോസിറ്റീവായി നടക്കുമെന്നുറപ്പുണ്ടെന്നും ബിന്ദു പറഞ്ഞു.
എന്നാല്‍ ഇവരെ തിരികെ കൊണ്ടുവരുന്നതിനെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ എതിര്‍ക്കുന്നത്.
മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളും ഐഎസില്‍ ചേരാന്‍ പോയ യുവതികളെ മാതൃരാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് ഒട്ടുമിക്ക രാജ്യങ്ങളും സ്വീകരിച്ചു വരുന്നത്.