ആഡംബരമല്ല, ആരോഗ്യമാണ് പ്രധാനം; കൊറോണക്കാലത്തെ വിവാഹങ്ങൾ പുതുമയാകുന്നു

പ​ത്ത​നം​തി​ട്ട: കൊ​റോ​ണ കാ​ല​ത്തെ വി​വാ​ഹ​ങ്ങ​ൾ​ക്കും പു​തു​മ. ആ​ൾ​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും പ​ല​രും ശ്ര​ദ്ധി​ക്കു​ന്നു.

മു​ൻ​കൂ​ട്ടി മു​ഹൂ​ർ​ത്തം നി​ശ്ച​യി​ച്ച വി​വാ​ഹ​ങ്ങ​ൾ പ​ല​തു​മാ​ണ് നി​ശ്ചി​ത തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ൽ​വ​ച്ചോ വ​ധു ഗൃ​ഹ​ത്തി​ലോ താ​ലി​ച്ചാ​ർ​ത്ത് മാ​ത്ര​മാ​യി പ​ല​തും മാ​റു​ന്നു.

സ​ദ്യ ഒ​ഴി​വാ​ക്കി ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ ന​ട​ത്തു​ന്ന വി​വാ​ഹ​ങ്ങ​ളി​ൽ വ​ധു​വും വ​ര​നും ക്ഷ​ണി​താ​ക്ക​ളും ഒ​ക്കെ കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും ശ്ര​ദ്ധി​ക്കു​ന്നു. മാ​സ്ക് ധ​രി​ച്ചാ​ണ് ഏ​റെ​പ്പേ​രും ക​ല്യാ​ണ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​ത്.

കൈ ​ക​ഴു​കാ​നു​ള്ള സം​വി​ധാ​ന​വും സാ​നി​റ്റൈ​സ​റും ഒ​ക്കെ ക​രു​തി​യി​ട്ടു​ണ്ടാ​കും. മു​ൻ​കൂ​ട്ടി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ ക്ഷ​ണി​ക്കു​ക​യും സ​ദ്യ​യ്ക്ക് അ​ട​ക്കം ഓ​ർ​ഡ​ർ ന​ൽ​കു​ക​യും ചെ​യ്ത വി​വാ​ഹങ്ങ​ൾ പോ​ലും പെ​ട്ടെ​ന്നു ത​ന്നെ ല​ളി​ത​മാ​ക്കി.

അ​ടു​ത്തു ന​ട​ക്കാ​നി​രി​ക്കു​ന്ന ചി​ല വി​വാ​ഹ​ങ്ങ​ളി​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​രു​മെ​ത്തേ​ണ്ട​തി​ല്ലെ​ന്ന അ​റി​യി​പ്പു​ക​ളും വ​ന്നു​തു​ട​ങ്ങി. മ​റ്റു ചി​ല​രാ​ക​ട്ടെ കാ​ത്തു​വ​ച്ച മു​ഹൂ​ർ​ത്തം പോ​ലും മാ​റ്റി​വ​യ്ക്കാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​രം, ശ്രാ​ദ്ധം തു​ട​ങ്ങി​യ​വ​യും ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി. ശ​വ​സം​സ്കാ​ര​ങ്ങ​ൾ​ക്കും ആ​ളു​ക​ൾ കു​റ​വാ​ണ്. വീ​ടു​ക​ളി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന​വ​ർ സം​സ്കാ​രച്ചട​ങ്ങു​ക​ൾ​ക്കു കാ​ത്തു​നി​ൽ​ക്കു​ന്നി​ല്ല.

മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് ദേ​വാ​ല​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട സ​ഭ​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളും ത​യാ​റാ​കു​ന്നു​ണ്ട്.

Related posts

Leave a Comment