കൊറോണയുടെ പേരിൽ വനിതാ വാ​ർ​ഡംഗത്തെ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി; അപമാനിച്ചത് മറ്റൊരു മെമ്പറും ജീവനക്കാരും

വ​ട​ക്ക​ഞ്ചേ​രി: കൊ​റോ​ണ​യു​ടെ പേ​രി​ൽ വാ​ർ​ഡ് മെം​ബ​റാ​യ സ്ത്രീ​യെ വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ച്ച​താ​യി പ​രാ​തി. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ർ​ഡ് മെം​ബ​ർ പാ​ല​ക്കു​ഴി​യി​ലെ കെ.​മ​ഞ്ജു​വാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വ​ട​ക്ക​ഞ്ചേ​രി സി​ഐ​യ്ക്ക് പ​രാ​തി ന​ല്കി​യി​ട്ടു​ള്ള​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മാ​യ സം​ഭ​വം.
പാ​ല​ക്കു​ഴി​യി​ൽ റോ​ഡി​ന്‍റെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ വ​രു​ന്നു​ണ്ടെ​ന്ന് അ​റി​യി​ച്ച് പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ൽ എ​ത്തി​യ മ​റ്റൊ​രു മെം​ബ​റും ജീ​വ​ന​ക്കാ​രു​മാ​ണ് കൊ​റോ​ണ​യു​ടെ പേ​രി​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കു​ന്ന​വി​ധം സം​സാ​രി​ച്ച് ത​ന്നെ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ അ​പ​മാ​നി​ക്കു​ന്ന​വി​ധം പെ​രു​മാ​റി​യ​തെ​ന്ന് മ​ഞ്ജു പ​റ​ഞ്ഞു.

കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന വീ​ട്ടി​ൽ​പോ​യ മെം​ബ​ർ എ​ന്ന നി​ല​യി​ലാ​ണ് ത​ന്നെ അ​വ​ഗ​ണി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് വാ​ഹ​നം എ​ത്താ​ൻ കാ​ത്തു​നി​ന്ന മെം​ബ​റോ​ട് വേ​റെ വാ​ഹ​ന​മു​ണ്ടോ​യെ​ന്ന് ചോ​ദി​ക്കു​ക​യും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പി​ന്നെ വ​രാ​മെ​ന്നു പ​റ​ഞ്ഞ് തി​രി​ച്ചു​പോ​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വാ​ഹ​ന​ത്തി​ന്‍റെ ഗ്ലാ​സ് കു​റ​ച്ച് മാ​ത്രം താ​ഴ്ത്തി മു​ഖം​തി​രി​ഞ്ഞ് ആം​ഗ്യ​ഭാ​ഷ​യി​ലാ​യി​രു​ന്നു സം​സാ​ര​മെ​ന്നും മെം​ബ​ർ ആ​രോ​പി​ച്ചു. കോ​റോ​ണ സ്ഥി​രീ​ക​രി​ച്ച ആ​രു​ടെ വീ​ട്ടി​ലും താ​ൻ പോ​യി​ട്ടി​ല്ലെ​ന്നും ഏ​താ​നും​ദി​വ​സം​മു​ന്പ് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ത​ന്നോ​ട് ഇ​ത്ത​രം വി​വേ​ച​നം കാ​ട്ടി​യി​ല്ലെ​ന്നും മെം​ബ​ർ പ​റ​ഞ്ഞു. കൊ​റോ​ണ​ഭീ​തി​യു​ണ്ടെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് ത​ന്നെ റോ​ഡി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്നാ​ണ് മ​ഞ്ജു ചോ​ദി​ക്കു​ന്ന​ത്.

Related posts

Leave a Comment