പ്ലസ്ടു പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ കറങ്ങാനിറങ്ങിയ കമിതാക്കള്‍ക്ക് ചെക്ക് പറഞ്ഞ് പോലീസ്. അഞ്ചാലുംമൂടിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അഞ്ചാലംമൂട് ജംഗ്ഷനില്‍ കമിതാക്കള്‍ പ്രത്യക്ഷപ്പെട്ടത്.
പരീക്ഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് സ്‌കൂളിന് മുന്നില്‍ കാത്തു നിന്ന കാമുകന്‍ വിദ്യാര്‍ത്ഥിനിയുടെ ഒപ്പം കൂടി. കൈകള്‍ കോര്‍ത്ത് ഇരുവരും റോഡിലൂടെ നടക്കുന്നതിനിടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവരോട് കാര്യം തിരക്കി.
‘ഒന്ന് കറങ്ങാന്‍ ഇറങ്ങിയതാണ് സാറേ’ എന്നായിരുന്നു മറുപടി. പ്രായപൂര്‍ത്തിയാകാത്ത ഇരുവരെയും പൊലീസ് കയ്യോടെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് വീട്ടുകാരെ വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ പറഞ്ഞ മറുപടി അക്ഷരാര്‍ഥത്തില്‍ പോലീസിനെ ഞെട്ടിച്ചു കളഞ്ഞു.
ഇവര്‍ പ്രണയത്തിലാണെന്ന് ആയിരുന്നുവെന്ന് അറിയാമെന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ മറുപടി. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് ഉദ്യോഗസ്ഥര്‍ അന്യോന്യം നോക്കി. ഒടുവില്‍ പൊലീസിന് പണി ഉണ്ടാക്കരുതെന്ന് താക്കീത് നല്‍കി പിള്ളേരെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.