ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ പൂട്ടിയതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കാത്തതു സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ (സുവോ മോട്ടോ) കേസെടുത്തു.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ ബഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയച്ചു. സ്കൂൾ അടച്ചാൽ കുട്ടികൾക്ക് എങ്ങനെ ഉച്ചഭക്ഷണം നൽകാനാവുമെന്നതു ചോദിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്ത്യയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഡൽഹിയിൽ മാർച്ച് 31 വരെയാണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്.