അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യത്തിൽ ചെ​റി​യ പി​ഴ​വ് പോ​ലും സ്ഥി​തി വഷളാക്കും; കോ​വി​ഡ് ഭീ​തി നേ​രി​ടാ​ൻ കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ക​ഴി​യുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ചെ​റി​യ പി​ഴ​വ് സ്ഥി​തി വ​ഷ​ളാ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ല​വി​ലു​ള്ള​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണ്.

ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​തീ​വ​ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‌ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി വി​ക്‌​ടേ​ഴ്‌​സ്‌ ചാ​ന​ൽ വ​ഴി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തും. അ​വ​രെ ത​ട​ങ്ക​ലി​ല്‍ താ​മ​സി​പ്പി​ക്കു​ന്നു എ​ന്ന തോ​ന്ന​ലു​ണ്ടാ​ക്ക​രു​ത്.

അ​തി​നാ​ലാ​ണ് ക്വാ​റ​ന്‍റൈ​ൻ എ​ന്ന വാ​ക്കി​ന് പ​ക​രം കെ​യ​ര്‍ ഹോം ​എ​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് ഭീ​തി നേ​രി​ടാ​ൻ കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ക​ഴി​യും.

വ​യോ​ജ​ന​ങ്ങ​ളെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. എ​ടി​എ​മ്മു​ക​ളി​ൽ സാ​നി​റ്റൈ​സ​ർ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സ​മൂ​ഹ​വ്യാ​പ​നം ത​ട​യാ​ൻ ക​രു​ത​ലു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഫീ​സു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ൾ, ബ​സ്‌ സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ്‌ എ​ന്നി​വി​ട​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ശു​ചീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണം.

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ൽ എ​ല്ലാം പ്ര​വ​ർ​ത്തി​ച്ച​പോ​ലെ മ​റ്റി​ട​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ണം. വി​വാ​ഹ​ങ്ങ​ളും പൊ​തു​പ​രി​പാ​ടി​ക​ളും മാ​റ്റി​വെ​ക്ക​പ്പെ​ട്ടു.

ഇ​ത്ത​ര​ത്തി​ലു​ള്ള ജാ​ഗ്ര​ത തു​ട​ര​ണം. മ​രു​ന്നു​ക​ള്‍, പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത ഇ​വ​യി​ലൊ​ക്കെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ​വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തീ​ര​ദേ​ശ​വാ​സി​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ഇ​വ​രെ​ല്ലാം പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന​വ​രാ​ണ്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​യി ന​ട​ക്ക​ണം.

ആ​രേ​യും ഒ​റ്റ​പ്പെ​ടു​ത്തു​ന്ന സ്ഥി​തി ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. ചി​ല സം​ഭ​വ​ങ്ങ​ൾ നാ​ടി​നു ത​ന്നെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്‌. വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​ണി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​വ​ർ ക​വ​ല​ക​ളി​ല്‍ കൂ​ട്ടം കൂ​ട​രു​ത്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ അ​വ​രെ ബോ​ധ​വ​ത്ക​രി​ക്ക​ല്‍ പ്ര​ധാ​ന​മാ​ണ്.

അ​വ​രെ​യും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്ക​ണം. മാ​സ്കും സാ​നി​റ്റൈ​സ​റു​ക​ളും കൂ​ടു​ത​ലാ​യി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment