ഇളയ മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ദിവ്യാ ഉണ്ണി. മകൾക്ക് രണ്ടു മാസം പ്രായമായതേയുള്ളൂ. അവൾക്ക് ഇപ്പോഴേ കാമറയ്ക്ക് പോസ് ചെയ്യാനറിയാമെന്ന് ദിവ്യ ഉണ്ണി പറയുന്നു.
ദിവ്യ ഉണ്ണിയുടെ ഭർത്താവ് അരുൺ കുമാർ ആണ് ചിത്രം പകർത്തിയിരിക്കുന്നത്.
മകളെ നെഞ്ചോട് ചേര്‍ത്ത് നില്ക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ജനുവരി 14 നാണ് ദിവ്യയ്ക്ക് മകള്‍ ജനിച്ചത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇളയമകളുടെ ചിത്രം ഇതു രണ്ടാം തവണയാണ് ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നത്.
2017-ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. 2018 ഫെബ്രുവരിയിലാണ് എന്‍ജിനീയറായ അരുണിനെ വിവാഹം കഴിച്ചത്.
ഇപ്പോൾ അമേരിക്കയിലെ ഹൂസ്റ്റണിലാണ് ദിവ്യ താമസിക്കുന്നത്. ആദ്യ വിവാഹത്തില്‍ നടിക്ക് രണ്ട് മക്കളുണ്ട്. അര്ജുന്, മീനാക്ഷി എന്നാണ് ഇവരുടെ പേര്.
രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്.ഇപ്പോൾ അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യ ഉണ്ണി.
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നീയെത്ര ധന്യ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായാണ് ദിവ്യ ഉണ്ണി സിനിമയിലെത്തുന്നത്. 1996ൽ പുറത്തിറങ്ങിയ കല്യാണ സൗഗന്ധികത്തിൽ നായികയായി.