ന്യൂഡൽഹി: ആത്മഹത്യാ ഭീഷണിയുമായി നിർഭയ കേസ് പ്രതി അക്ഷയ് കുമാർ സിംഗിന്റെ ഭാര്യ പുനിത ദേവി.
നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണു പുതിയ ദേവിയുടെ ഭീഷണി.
കുട്ടികളുമായി രാവിലെ മുതൽ പുനിത കോടതിക്കു പുറത്തുണ്ടായിരുന്നു. ഇടയ്ക്ക് ഇവർ ബോധം മറഞ്ഞു വീഴുകയും, ക്ഷീണം അനുഭവപ്പെടുകയും ചെയ്തു.
ബോധം വീണ്ടെടുത്ത ശേഷം പുനിത ചെരുപ്പ് ഉപയോഗിച്ച് സ്വയംഅടിക്കാൻ തുടങ്ങി. തനിക്കു ജീവിക്കാൻ ആഗ്രഹമില്ലെന്നും ജീവനൊടുക്കുമെന്നും ആവർത്തിക്കുകയായിരുന്നു.
ബിഹാറിലെ പ്രാദേശിക കോടതിയിൽ പുനിത വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
മാർച്ച് 20-ന് രാവിലെ 5.30-നാണ് തിഹാർ ജയിലിൽ പ്രതികളെ തൂക്കിലേറ്റുന്നത്.