ന്യൂഡൽഹി: ഞായറാഴ്ച ആരും വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പ്രഖ്യാപനനം.
രാവിലെ ഏഴു മുതൽ ഒന്പതു വരെ വീട്ടിൽനിന്നു പുറത്തിറങ്ങുന്നതിനാണ് വിലക്ക്. ജനങ്ങൾക്കു വേണ്ടി ഏർപ്പെടുത്തുന്ന ജനതാ കർഫ്യൂ ആണിതെന്നും കോവിഡ്-19 വ്യാപനം തടയുന്നതിനു വേണ്ടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക മഹായുദ്ധത്തേക്കാൾ പ്രതിന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്. രാജ്യം കൊറോണ വൈറസ് ബാധയെ കരുതലോടെ നേരിടണം.
ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്ത പൂർണമായും തെറ്റാണ്. ഈ മഹാമാരി പരക്കുന്നതിൽ ഇന്ത്യ ശ്രദ്ധാലുവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.