
ന്യൂഡൽഹി: നിർഭയ കേസിലെ നാലു പ്രതികളേയും തൂക്കിലേറ്റി. വെള്ളിയാഴ്ച പുലർച്ചെ 5.30ന് തിഹാർ ജയിലിൽ പ്രത്യേകം തയാറാക്കിയ സെല്ലിലാണ് മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂർ, വിനയ് ശർമ, പവൻ ഗുപ്ത എന്നിവരുടെ വധശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയത്.
പുലർച്ചെ തന്നെ പ്രതികൾക്ക് പുതിയ വസ്ത്രങ്ങളും കഴിക്കാൻ ഭക്ഷണവും നൽകി. ആരാച്ചാർ പവൻ ജല്ലാഡ് ആണ് തൂക്കുകയർ ഒരുക്കിയത്. മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിലായിരുന്നു നടപടിക്രമങ്ങൾ.
തൂക്കിലേറ്റുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അവ്യക്തതകൾ തുടർന്നിരുന്നുവെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 3.30നു ജസ്റ്റീസ് ഭാനുമതി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് പ്രതികളെ തൂക്കിലേറ്റാൻ തടസങ്ങളൊന്നുമില്ലെന്ന് വിധിക്കുകയായിരുന്നു.
മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കുറ്റവാളികളുടെ അഭിഭാഷകന് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
പ്രതി പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അഭിഭാഷകൻ എ.പി. സിംഗ് സുപ്രീം കോടതിയിൽ വാദിച്ചു.
എന്നാൽ, ഈ വാദങ്ങൾ നേരത്തേ ഉന്നയിച്ചതല്ലേയെന്നും പുതിയതായി എന്താണ് പറയാനുള്ളതെന്നും ജസ്റ്റീസ് അശോക് ഭൂഷൺ ചോദിച്ചു. രാഷ്ട്രപതി ദയാഹർജി തള്ളിയതിൽ മാത്രം വാദം ഉന്നയിച്ചാൽ മതിയെന്ന് ജസ്റ്റീസ് ഭാനുമതിയും വ്യക്തമാക്കി.
വധശിക്ഷയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിക്കും ലഫ്റ്റനന്റ് ഗവർണർക്കും പ്രതികൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഇതിൽ ഒരു തീരുമാനം ഉണ്ടാകുന്നതിനായി രണ്ടോ മൂന്നോ ദിവസത്തേക്ക് വധശിക്ഷ മാറ്റിവയ്ക്കണമെന്നും എ.പി. സിംഗ് കോടതിയോട് ആവശ്യപ്പെട്ടു. ഇതിനിടെ, വധശിക്ഷ ഇന്നു തന്നെ നടപ്പാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പറഞ്ഞു.
ഇതിനുശേഷം കുറ്റവാളികളുടെ ഹർജി നിലനിൽക്കില്ലെന്നും രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാൻ പരിമിതമായ അധികാരമാളുളളതെന്നും അറിയിച്ചുകൊണ്ട് സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു.
ഇന്ത്യയെ നടുക്കിയ നിര്‍ഭയ’സംഭവം നടന്നത് 2012 ഡിസംബര്‍ 16നാണ്. ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി അന്നു രാത്രി ഡല്‍ഹി ബസില്‍ ക്രൂരമായ മാനഭംഗത്തിനിരയായി.
ഡിസംബര്‍ 29 നു പെണ്‍കുട്ടി സിംഗപ്പുരിലെ ആശുപത്രിയില്‍ മരിച്ചു. വിചാരണയ്ക്കിടെ മുഖ്യപ്രതി ജീവനൊടുക്കി. മറ്റു നാലു പ്രതികള്‍ക്കു അതിവേഗ കോടതി വധശിക്ഷ വിധിച്ചു.
ഹൈക്കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവച്ചു. പ്രതികളുടെ ദയാഹര്‍ജികളും അപ്പീലുകളുമൊക്കെയായി ഏഴു വര്‍ഷം കടന്നുപോകുകയായിരുന്നു.