കോവിഡ്-19 വൈറസ് ബാധയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ഈ ഞായറാഴ്ച രാജ്യത്ത് ജനതാ കർഫ്യു പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സോഷ്യൽ മീഡിയയിൽ ട്രോളുകൾ.
അന്ന് അഞ്ചു മണിക്ക് ആരോഗ്യപ്രവർത്തകരെ അഞ്ചു മിനിറ്റ് നേരം ലോഹപാത്രങ്ങൾ തമ്മിലടിച്ചോ കൈയടിച്ചോ ആദരിക്കണമെന്ന പരാമർശമാണ് സോഷ്യൽ മീഡിയ എറ്റെടുത്തിരിക്കന്നത്.
കേരള സർക്കാർ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കേന്ദ്രം ജനതാ കർഫ്യുവും കൈയടിയുമാണ് പ്രഖ്യാപിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ വാദം.
പാത്രം കൊട്ടി പേടിപ്പിക്കാൻ ഇത് കൊറേ ആനയല്ല, കൊറോണയാണെന്നാണ് ഒരാളുടെ കമന്റ്. ഞായറാഴ്ച മാത്രമേ കൊറോണ പുറത്തിറങ്ങാറൊള്ളോ എന്നു ചിലർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നു.