ആലപ്പുഴ: റോഡരികിൽ നിന്ന വൻമരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.
ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലെ വലിയ വാകമരമാണ് റോഡിനും കടകൾക്കും മുകളിൽ വീണ് നാശനഷ്ടവും ഗതാഗത തടസവും ഉണ്ടായത്. ഇന്നലെ രാത്രി എട്ടിനാണ്് മരത്തിന്റെ ഒരു വലിയ ശിഖരം ഒടിഞ്ഞു വീണത്.
സമീപത്തെ പഴക്കട, ചായക്കടകൾ എന്നീ സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ആലപ്പുഴ അഗ്നി രക്ഷാസേന വളരെ വേഗം സ്ഥലത്തെത്തി ഒരു മണിക്കൂറോളം പ്രയത്നിച്ച് മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി. വാലന്റൈന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ജയസിംഹൻ, അൽഅമീൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ കൃഷ്ണദാസ്, അരുണ്‍ ബോസ്, വി.റ്റി. രാജേഷ്, പ്രജീഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ പുഷ്പരാജ്, ഷൈൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.