കൊ​റോ​ണയെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം? പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ര്‍​ജം പ​ക​ര്‍​ന്ന് സൈ​ബ​ര്‍ ലോ​ക​വും; ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത് ഒറ്റനിമിഷം കൊണ്ട്‌

കോ​ഴി​ക്കോ​ട്: കൊ​റോ​ണ ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ര്‍​ജം പ​ക​ര്‍​ന്ന് സൈ​ബ​ര്‍ ലോ​ക​വും. ഫേ​സ്ബു​ക്ക്, വാ​ട്‌​സാ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൊ​റോ​ണ​യ്‌​ക്കെ​തി​രാ​യ സ​ന്ദേ​ശ​ങ്ങ​ളും ബോ​ധ​വ​ത്ക്ക​ര​ണ​വും കൃ​ത്യ​മാ​യി ന​ട​ക്കു​ക​യാ​ണ്.

വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ല്‍​കു​ന്നു.

എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം, രോ​ഗ​ത്തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി, ഒ​പ്പം കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് സം​ശ​യ​ങ്ങ​ള്‍​ക്കും വി​ളി​ക്കു​ന്ന​തി​നാ​യു​ള്ള ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ , പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യം, രോ​ഗ ബാ​ധി​ത​രു​ടെ റൂ​ട്ട് മാ​പ്പ്, പ്ര​ധാ​ന അ​റി​യി​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ത​ന്നെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു. ഇ​വ​യെ​ല്ലാം നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്.

എ​ല്ലാ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും ബോ​ധ​വ​ത്ക്ക​ര​ണ​വും അ​റി​യി​പ്പു​ക​ളു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ണ്. ‘ഭീ​തി വേ​ണ്ട ജാ​ഗ്ര​ത മ​തി’​യെ​ന്ന പേ​രി​ല്‍ നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ളാ​ണ് വ്യാ​പ​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

എ​ല്ലാ​വ​ര്‍​ക്കും സു​പ​രി​ചി​ത​മാ​യ​തി​നാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള പ്ര​ച​ര​ണ​ത്തി​ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ വ​ള​രെ പെ​ട്ട​ന്ന് ത​ന്നെ വി​വ​ര​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു.

പ്ര​ള​യ​മു​ണ്ടാ​യ സ​മ​യ​ങ്ങ​ളി​ല്‍ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വ​ഴി​കാ​ട്ടി​യാ​യും ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​ക​ളും പൊ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

ഓ​രോ പു​തി​യ വി​വ​ര​ങ്ങ​ളും വ​ള​രെ കൃ​ത്യ​മാ​യി ത​ന്നെ ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കു​ന്നു​മു​ണ്ട്. ചി​ത്ര​ങ്ങ​ളാ​യും വീ​ഡി​യോ​ക​ളാ​യും അ​വ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു.

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​ഷ്യ​ല്‍ ഫേ​സ്ബു​ക്ക് പേ​ജി​ലു​ടെ​യും വി​വ​ര​ങ്ങ​ള്‍ എ​ത്തു​ന്നു​ണ്ട്.

കൊ​റോ​ണ ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നും ബോ​ധ​വ​ല്‍​ക​ര​ണ​ത്തി​നു​മാ​യി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​യ്യാ​റാ​ണെ​ന്ന​റി​യി​ച്ച് ഡ്രൈ​വ​ര്‍​മാ​ര്‍ , ന​ഴ്‌​സു​മാ​ര്‍, വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ , എ​ന്നി​ങ്ങ​നെ നി​ര​വ​ധി പേ​രാ​ണ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യ​ത്.

Related posts

Leave a Comment