ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത ​പ​ദ്ധ​തി ; ആലുവയിൽ വഴി മുടക്കിയായി കേബിൾ റീലുകൾ


ആ​ലു​വ: ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത ​പ​ദ്ധ​തി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​തോ​ടെ വ​ഴി​യി​ൽ പ​ല​യി​ട​ത്താ​യി ഇ​ട്ടി​ട്ടു​പോ​യ പോ​യ കേ​ബി​ൾ റീ​ലു​ക​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു.

ശി​വ​രാ​ത്രി പ്ര​മാ​ണി​ച്ച് നി​ർ​ത്തി​വ​ച്ച പ​ദ്ധ​തി പു​നഃ​രാ​രം​ഭി​ക്കാ​ൻ വൈ​കു​ന്ന​താ​ണ് യാ​ത്ര​ക്കാ​ർ​ക്കു വി​ന​യാ​യി​രി​ക്കു​ന്ന​ത്. ഏ​റെ തി​ര​ക്കേ​റി​യ സീ​ന​ത്ത് തിയറ്റ​ർ ക​വ​ല​യി റോ​ഡ​രി​കി​ലെ ന​ട​പ്പാ​ത​യി​ലു​ള്ള വ​ലി​യ കേ​ബി​ൾ റീ​ൽ കാ​ര​ണം കാ​ൽ​ന​ട​ക്കാ​ർ ഏ​റെ വി​ഷ​മി​ച്ചാ​ണ് ന​ട​ന്നു പോ​കു​ന്ന​ത്.

ഇ​വി​ടെ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത് ര​ണ്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും വൈ​ദ്യു​തി ബോ​ർ​ഡോ വാ​ട്ട​ർ അ​ഥോ​റി​റ്റി​യോ ന​ന്നാ​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

പാ​ല​സ് റോ​ഡി​ലും വൈ​ദ്യു​തി കേ​ബി​ൾ റീ​ലു​ക​ൾ അ​വി​ട​വി​ടെ​യാ​യി കി​ട​ക്കു​ക​യാ​ണ്. ശി​വ​രാ​ത്രി സ​മ​യ​ത്ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​വ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്ടാ​ക്കി​യി​രു​ന്നു.

ജി​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക​വ​ല​യി​ൽ ബ​സ് സ്റ്റോ​പ്പി​ന​ക​ത്താ​ണ് കേ​ബി​ളു​ക​ൾ എ​ടു​ത്തി​ട്ടി​രി​ക്കു​ന്ന​ത്. പ​വ​ർ​ഹൗ​സ് റോ​ഡി​ലെ ഫ്ര​ണ്ട്ഷി​പ് ജം​ഗ്ഷ​നി​ൽ കേ​ബി​ളി​നാ​യി കു​ത്തി​പ്പൊ​ളി​ച്ച റോ​ഡ് താ​റു​മാ​റാ​യി കി​ട​ക്കു​ക​യു​മാ​ണ്.

കാ​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​വും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ത​ട​സം വ​രാ​തി​രി​ക്കാ​നാ​യി നി​ർ​ത്തി​വ​ച്ച ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി പ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment