കണ്ണൂർ: സാനിറ്റൈസറുകളുടെ ഉപയോഗം വ്യാപകമായതോടെ വ്യാജനും വിപണിയിൽ. കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലകളിലെ മെഡിക്കല്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസറുകളുടെ വ്യാജൻ വിറ്റഴിക്കുന്നത്.
ഇതില്‍ പലതും സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഗണത്തില്‍പ്പെട്ടവയാണ്. കൊറോണ വൈറസിനേയോ മറ്റു രോഗാണുക്കളേയോ പൂര്‍ണമായും നശിപ്പിക്കുന്നതിന് ഇവ പര്യാപ്തമല്ല.
ചില സാനിറ്റൈസറുകൾ ഉപയോഗിച്ച് കൈകഴുകിയാൽ കൈകൾ പോലും പൊള്ളിയേക്കാം.വ്യാജസാനിറ്റൈസർ കണ്ടെത്താൻ ആരോഗ്യവകുപ്പിന്റെയും ഡ്രഗ്സ് കൺട്രോളിന്റയും നേതൃത്വത്തിൽ റെയ്ഡ് നടത്താനാണ് നീക്കം.
വ്യാജമായി നിർമിച്ച ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് റബ്ബുകള്‍ തുടങ്ങിയവ വന്‍വിലയ്ക്ക് വിറ്റഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കണ്ണൂര്‍ അസി. ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
പൊതുജനങ്ങള്‍ ഡ്രഗ്സ് ലൈസന്‍സുളള സ്ഥാപനങ്ങളില്‍ ആന്റി സെപ്റ്റിക്ക്, ഡിസ്ഇന്‍ഫെക്റ്റന്റ് ആയി ഉത്പാദിപ്പിക്കപ്പെടുന്നതും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം ലഭ്യമാകുന്നതും സര്‍ക്കാര്‍ താത്കാലിക അനുവാദം നല്കി ഉത്പാദിപ്പിക്കുന്നതുമായ ഹാന്‍ഡ് സാനിറ്റൈസര്‍ ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് അസി. ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.