ഉയരക്കുറവിന്റെ പേരില്‍ പരിഹാസത്തിനിന് ഇരയായ ഒന്‍പത് വയസുകാരന് ക്വേഡന് ബെയില്സിനെ അത്ര പെട്ടന്നൊന്നും മറക്കാന്‍ ആര്‍ക്കും സാധിക്കില്ല.
പൊട്ടിക്കരഞ്ഞ് കൊണ്ട് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ച ക്വേഡനെ ആശ്വസിപ്പിച്ച് പ്രമുഖരായ ധാരാളമാളുകളാണ് രംഗത്തെത്തിയത്.
മലയാള സിനിമ താരം ഗിന്നസ് പക്രുവും ക്വേഡന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. “മോനെ, നിന്നെപ്പോലെ ഞാനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കരച്ചിലാണ് എന്നെ ഗിന്നസ് വരെ എത്തിച്ചത്’ എന്നാണ് താരം പറഞ്ഞത്.
ഇപ്പോഴിത ഗിന്നസ് പക്രു നല്കിയ ആശ്വാസ വാക്കുകള്‍ക്ക് നന്ദി പറയുകയാണ് ക്വേഡനും അമ്മ യാരാക്ക ബെയില്‍സും. “ഒരു നടനാകാണ് ക്വേഡന്റെയും ആഗ്രഹം അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചതെന്ന്’ യാരാക്ക പറഞ്ഞു. ഗിന്നസ് പക്രുവിനെ കാണാനുള്ള ആകാംക്ഷയിലാണ് ക്വേഡന്.
കുഞ്ഞ് ക്വേഡന് മലയാളത്തിലേക്ക്
ഉയരക്കുറവിന്റെ പേരില്‍ പരിഹാസത്തിന് ഇടയായ കൊച്ചു ക്വേഡനെ ആര്‍ക്കും മറക്കാനാവില്ല. പൊട്ടിക്കരഞ്ഞു സങ്കടം പറയുന്ന ക്വേഡന്റെ വീഡിയോ ലോകം മുഴുവന്‍ ഏറ്റെടുത്തിരുന്നു. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് ക്വേഡന് പിന്തുണയുമായി രംഗത്തെത്തിയത്.
മലയാള താരം ഗിന്നസ് പക്രുവും ക്വേഡനെ ആശ്വസിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ഇത് വായിച്ചറിഞ്ഞ ക്വേഡന് ഗിന്നസ് പക്രുവിന് നന്ദി പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിത ക്വേഡന് മലയാള സിനിമയില്‍ അഭിനയിക്കുവാന്‍ ഒരുങ്ങുകയാണ്. ഗിന്നസ് പക്രുവാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. ക്വേഡന് മലയാള സിനിമയില്‍ അവസരം. “കൊറോണ രോഗ ഭീതി യൊഴിഞ്ഞാലുടന് നമ്മള് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു. സ്വാഗതം’. എന്നാണ് ഗിന്നസ് പക്രു കുറിച്ചത്.