ലോകം കോവിഡ് 19ന്റെ ഭീതിയിൽ കഴിയുന്പോൾ കേരളത്തിന്റെ ജാഗ്രതയെ പ്രശംസിച്ച് നടി ഗായത്രി അരുൺ. രണ്ടാഴ്ചയായി ഉത്തരേന്ത്യൻ പര്യടനത്തിലായിരുന്ന ഗായത്രി.
മുംബൈ, ഡൽഹി, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിലൊന്നും കാണാതിരുന്ന ജാഗ്രത കൊച്ചി വിമാനത്താവളത്തിലുണ്ടായിരുന്നുവെന്നും കേരളത്തിൽ തിരിച്ചെത്തിയപ്പോൾ സുരക്ഷിതത്വം അനുഭവിച്ചുവെന്നും ഗായത്രി പറയുന്നു.
ഉത്തരേന്ത്യന്‍ യാത്രയ്ക്ക് ശേഷം കൊച്ചി വിമാനത്താവളത്തിൽ മടങ്ങിയെത്തിയപ്പോൾ വിശദമായ സ്ക്രീനിംഗും വൈദ്യ പരിശോധനയും ഉണ്ടായിരുന്നെന്നും മറ്റൊരിടത്തും ഇത് കണ്ടില്ലെന്നും ഗായത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
മറ്റു വിമാനത്താവളങ്ങളിലൊന്നും ഒരു മെഡിക്കൽ ടീമിനെപ്പൊലും കണ്ടില്ല. കേരളത്തിലേതിനേക്കാൾ തിരക്കേറിയ മുംബൈ, ഡൽഹി വിമാനത്താവളങ്ങിലുള്ളതിനേക്കാൾ കാര്യക്ഷമമായ വൈദ്യ പരിശോധനയാണ് കേരളത്തിലുണ്ടായിരുന്നത്. നിങ്ങള്‍ ആരോഗ്യവകുപ്പിനോ സര്‍ക്കാരിനോ എതിരായ എന്തെങ്കിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അറിയാത്തതിനാലാണ്.
ഇത് വിമര്‍ശനത്തിനുള്ള സമയമല്ല മറിച്ച് ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. സഹജീവികളും സുരക്ഷിതരാണെന്ന് ഉറപ്പിക്കണ്ടേത് ഏതൊരു പൗരന്റെയും കടമയാണ്-ഗായത്രി അരുണ്‍ പറഞ്ഞു.