കഥാപാത്രത്തിനായി വണ്ണം കൂട്ടിയതു കാരണം ആകെ വിഷമിച്ചിരിക്കുകയാണ് ബോളിവുഡ് താരം കൃതി സനൻ. മിമി എന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തിനായാണ് കൃതി ശരീരഭാരം 15 കിലോ കൂട്ടിയത്.
മിമിയുടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. ഇനി എങ്ങനെ വണ്ണം കുറയ്ക്കുമെന്നാണ് കൃതിയെ ആശങ്കയിലാഴ്ത്തുന്നത്. മുന്‍പ് മെലിഞ്ഞിരുന്നതിനാൽ ഇഷ്ടമുള്ളതൊക്കെ കഴിക്കാൻ പറ്റുമായിരുന്നു. ഇനി വണ്ണം കുറയ്ക്കേണ്ടതിനാൽ ഇഷ്ടഭക്ഷണങ്ങളൊക്കെ ഒഴിവാക്കേണ്ടി വരുമല്ലോ എന്നതാണ് കൃതിയുടെ വിഷമം.
പിസയും പാസ്തയും ദാല്‍ മക്കനിയൊക്കെ ഇനി എപ്പോഴും കഴിക്കാൻ പറ്റില്ല. ഒരു മറാത്തി ചിത്രത്തിന്റെ റീമേക്കായ മിമിയിൽ വാടക ഗര്‍ഭപാത്രം നല്കുന്ന സ്ത്രീയായാണ് കൃതി അഭിനയിക്കുന്നത്.