ചരമവാർത്തകൾ രണ്ടു പേജിൽനിന്ന് പത്തിലേക്ക്!

ഫെ​ബ്രു​വ​രി പ​കു​തി​വ​രെ ദി​വ​സം വ​രെ ഒ​ന്നോ ര​ണ്ടോ പേ​ജി​ലാ​യി​രു​ന്നു ച​രമ ​വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​ന്ന് അ​തു ദി​വ​സം പ​ത്തു പേ​ജു​ക​ൾ വ​രെ എ​ത്തി​യി​രി​ക്കു​ന്നു… വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ൽ കോ​വി​ഡ്-19 വൈ​റ​സ് ആ​ഞ്ഞ​ടി​ച്ചി​രി​ക്കു​ന്ന ബെ​ർ​ഗാ​മോ മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് ഈ ​കാ​ഴ്ച​ക​ൾ.

കോ​വി​ഡ്-19 ബാ​ധ​യു​ടെ രൂ​ക്ഷ​ത വ്യ​ക്ത​മാ​കാ​ൻ ഈ ​ഒ​റ്റ കാ​ര്യം മ​തി​യാ​കും. ചി​ല ലോ​ക്ക​ൽ ന്യൂ​സ് പേ​പ്പ​റു​ക​ളു​ടെ പേ​ജു​ക​ളാ​ണ് കോ​വി​ഡ് -19 ബാ​ധി​ച്ചു മ​രി​ക്കു​ന്ന​വ​രു​ടെ വാ​ർ​ത്ത​ക​ൾ​കൊ​ണ്ടു നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ​ത​ന്നെ സം​സ്കാ​രം ന​ട​ത്താ​നാ​യി സെ​മി​ത്തേ​രി​ക​ളും ക്രീ​മ​റ്റോ​റി​യ​ങ്ങ​ളും 24 മ​ണി​ക്കൂ​റും ഇ​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

പ​ല ആ​ശു​പ​ത്രി​ക​ളു​ടെ​യും മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ പ​ല​പ്പോ​ഴും ഒ​രു വൈ​ദി​ക​ൻ മാ​ത്ര​മാ​ണ് കൂ​ടെ ചെ​ല്ലു​ന്ന​ത്. കാ​ര​ണം, മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മെ​ല്ലാം ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

Related posts

Leave a Comment