കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് വെന്റിലേറ്ററുകള്‍ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികള്‍ വാങ്ങാന്‍ എംപി ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിക്കാന്‍ തയാറാണെന്ന് ജില്ലാ കളക്ടറെ അറിയിച്ചതായി ഹൈബി ഈഡന് എംപി വ്യക്തമാക്കി.
കളമശേരി മെഡിക്കല്‍ കോളജില്‍ പരിമിതികള്‍ക്കുള്ളില്‍നിന്നു തന്നെ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് ജീവനക്കാരും മികച്ച പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നത്.
എന്നാല്‍ ഒരു അടിയന്തിര സാഹചര്യം വന്നാല്‍ വെന്റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് എംപി ഫണ്ടില്‍നിന്നും തുക അനുവദിക്കുന്നതെന്നും ഹൈബി ഈഡന് എംപി പറഞ്ഞു.
അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് യന്ത്ര സാമാഗ്രികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍, എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിന്റെ ജില്ലയിലെ നടത്തിപ്പ് ചുമതലക്കാരന് കൂടിയായ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൈബി ഈഡന് പ്രസ്താവനയില്‍ വ്യക്തമാക്കി.