കണ്ണൂർ: ജില്ലയിൽ ഇന്നലെ രാത്രിമുതൽ ഹെലികോപ്റ്ററിൽ വിഷപദാർഥം തളിക്കുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഷാന ഷെരീഫ് (21) നെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ഹെലികോപ്റ്ററിൽ മീഥൈൻ വാക്സിൻ തളിക്കുന്പോൾ കോഴികളെയും പശുക്കളെയും സംരക്ഷിക്കണമെന്നും ഇവരുടെ ദേഹത്ത് വാക്സിൻ പതിച്ചാൽ ചത്തുപോകുമെന്ന രീതിയിൽ ആരോഗ്യ വകുപ്പ് നൽകുന്ന സന്ദേശമായിട്ടാണ് വ്യാജ പ്രചാരണം നടത്തിയത്.
സന്ദേശത്തിന്റെ ഉറവിടം ഇനിയും കണ്ടെത്തിയില്ല. വ്യാജ ശബ്ദ സന്ദേശം തയാറാക്കിയവർക്കും പ്രചരിപ്പിച്ചവർക്കും എതിരേ അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.