തിരുവനന്തപുരം: കേരളത്തിൽ സന്പൂർണ ലോക്ക് ഡൗണ്‍ ആരംഭിച്ചു. ആശങ്കയേറ്റി കോവിഡ് -19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണു നടപടി. അർധരാത്രി മുതൽ മാർച്ച് 31 വരെയാണ് സർക്കാർ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുഗതാഗതം പൂർണമായി റദ്ദാക്കി.
കെഎസ്ആർടിസി, സ്വകാര്യബസ് സർവീസുകൾ റദ്ദാക്കി. ഓട്ടോ-ടാക്സി സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. സംസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചു. അതിർത്തി കടന്നെത്തുന്നവർക്കു കർശന പരിശോധനയും ക്വാറന്‍ൈറനും നിർബന്ധമാക്കി.
സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും മെഡിക്കൽ സ്റ്റോറുകളും ഒഴികെയുള്ള സ്ഥാപനങ്ങൾ തുറക്കരുത്. 31 നുശേഷം ലോക്ക്ഡൗണ്‍ തുടരണമോ എന്ന് അപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനിക്കും-മുഖ്യമന്ത്രി പറഞ്ഞു.
- പൊതുഗതാഗതം ഉണ്ടാകില്ല. (കെഎസ്ആർടിസി, സ്വകാര്യ ബസ് എന്നിവ ഓടില്ല).
- സ്വകാര്യ വാഹനങ്ങൾ അനുവദിക്കും.
- പെട്രോൾ, എൽപിജി വിതരണം ഉണ്ടാകും.
- ആശുപത്രികൾ പ്രവർത്തിക്കും.
- അവശ്യ സാധനങ്ങൾ വിൽ ക്കുന്ന ഷോപ്പുകൾ (മെഡിക്കൽ ഷോപ്പുകൾ ഒഴികെ) രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചുവരെ മാത്രം.
(കാസർഗോട്ട് ഇത് 11 മുതൽ അഞ്ചു വരെ) മറ്റു കടകൾ അടച്ചിടണം.
- സർക്കാർ ഓഫീസുകൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി നടത്തും.
- ആരാധനാലയങ്ങളിൽ ആളുകൾ വരുന്ന എല്ലാ ചടങ്ങുകളും നിർത്തിവയ്ക്കും.
- ഭക്ഷണശാലകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം അനുവദിക്കും.
- ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുവരെ.
- ആൾക്കൂട്ടം അനുവദിക്കില്ല. അനിയന്ത്രിതമായ ആൾക്കൂട്ടം എവിടെ ഉണ്ടായാലും അത് തടയാൻ 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികൾ.
- ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കും 14 ദിവസം ക്വാറന്റൈൻ നിർബന്ധം.
- കാസർഗോഡ് കർക്കശമായ പോലീസ് നടപടി. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ്.
- വെള്ളം വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധ വസ്തുക്കളുടെ വിൽപന എന്നിങ്ങനെയുള്ള അവശ്യ സേവനങ്ങൾ തടസമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കും.