കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കോവിഡ്-19 പരിശോധനയുമായി സഹകരിക്കാത്ത യാത്രക്കാരനെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലാണ് അറസ്റ്റിലായത്.
കൊച്ചി വിമാനത്താവളത്തിൽ ഇതുവരെ ഒരു ലക്ഷത്തിലധികം പേരെയാണ് കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാർ ഉൾപ്പെടെയാണിത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള രാജ്യാന്തര സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.