ദേ​ശീ​യ​പാ​ത​യി​ൽ ടെ​ബോ ട്രാ​വ​ല​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു


ച​വ​റ : ദേ​ശീ​യ​പാ​ത​യി​ൽ ടെ​മ്പോ ട്രാ​വ​ല​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വി​ൽ വ​ട​ക്കേ​ത​ളി​യാ​ഴ​ത്ത് വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശ് (34), ച​വ​റ കോ​ട്ട​യ്ക്ക​കം വ​സ​ന്ത​വി​ഹാ​റി​ൽ രാ​കേ​ഷ് ( 33 ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇന്നലെ രാ​ത്രി ഒന്പതിന് ന​ല്ലേ​ഴ്ത്ത് മു​ക്ക് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബേ​പ്പൂ​രി​ൽ നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ക​ളി​യാ​ക്കാ​വി​ള​യി​ലേ​ക്ക് പോ​യ ടെ​മ്പോ ട്രാ​വ​ല​റും എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ജ​യ​പ്ര​കാ​ശ് ത​ത്ക്ഷ​ണം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. കൊ​ല്ല​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും രാ​കേ​ഷും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണംവി​ട്ട ടെ​മ്പോ ട്രാ​വ​ല​ർ സ​മീ​പ​ത്തെ ക​ട​യി​ൽ ത​ട്ടി​യ ശേ​ഷം മ​ര​ത്തി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ടെ​മ്പോ ട്രാ​വ​ല​റി​ൽ സ​ഞ്ച​രി​ച്ച ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കു​ണ്ട് .

മ​രി​ച്ച ജ​യ​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ: വി​ജ​യ ല​ക്ഷ്മി. മ​ക​ൻ : ദേ​വ​ൻ. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും.

Related posts

Leave a Comment