ക​ച്ചവട​മി​ല്ല, എ​ന്നാ​പി​ന്നെ ക​ട​യ​ട​ച്ചു പോ​യാ​ലോ? ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട അ​ട​ച്ചി​ട്ടാ​ൽ…

തൃ​ശൂ​ർ: ക​ച്ചോ​ട​മി​ല്ല, എ​ന്നാ​പി​ന്നെ ക​ട​യ​ട​ച്ചു പോ​യാ​ലോ?. ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ അ​ട​ച്ചി​ട്ടാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.

ഇ​ന്നു രാ​വി​ലെ തൃ​ശൂ​ർ ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​ണ് വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ഉ​ച്ച​യ്ക്കു ക​ട​യ​ട​ച്ചു പോ​കു​മെ​ന്ന് ചി​ല ക​ട​യു​മ​ട​ക​ൾ പ​റ​ഞ്ഞ​ത്. ഉ​ട​നേ മ​റു​പ​ടി​യും കി​ട്ടി: ക​ട​യ​ട​ച്ചി​ട്ടാ​ൽ കേ​സെ​ടു​ക്കും.

ഭ​ക്ഷ്യ വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും സ്റ്റോ​ക്കു​ണ്ടോ, വി​ല വ​ർ​ധി​പ്പി​ക്കാ​തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നി​ട്ടി​ല്ലേ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ​ത്.

Related posts

Leave a Comment