തിരുവനന്തപുരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ 31വരെ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദേശം നൽകിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ അന്തിമ വോട്ടർപട്ടിക മാർച്ച് 27 നും കാസർഗോഡ് ഏപ്രിൽ ആറിന് പ്രസിദ്ധീക്കാനാണ് നിലവിൽ തീരുമാനിച്ചിരുന്നത്. വോട്ടർപട്ടിക സംബന്ധിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് 31ന് ശേഷം സ്ഥിതി വിലയിരുത്തി അറിയിക്കുന്നതാണ്.