തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഒൗട്ട്ലെറ്റുകൾ അടയ്ക്കുന്നു. വിൽപന ശാലകൾ ബുധനാഴ്ച മുതൽ തുറക്കില്ല. രാജ്യത്ത് സന്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം.
ബുധനാഴ്ച ഒൗട്ട്ലെറ്റുകൾ തുറക്കേണ്ടെന്ന നിർദേശം എക്സൈസ് മന്ത്രി ബെവ്കോ എംഡി സ്പർജൻ കുമാറിനു നൽകി. ഇക്കാര്യം എംഡി മാനേജർമാരെ അറിയിച്ചു. എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
കേന്ദ്ര സർക്കാർ രാജ്യമൊട്ടാകെ സന്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ മാർഗനിർദേശങ്ങളിൽ ബിവറേജസ് അവശ്യസേവനത്തിൽ ഉൾപ്പെടുന്നില്ല. ജനത കർഫ്യൂ ആചരിച്ച ഞായറാഴ്ചയും ബിവറേജസ് ഒൗട്ട്ലെറ്റുകളൊന്നും തുറന്നിരുന്നില്ല.