നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച മുതൽ നിശ്ചലമാകും. ലോക്ക് ഡൗണിനെത്തുടർന്നു ബുധനാഴ്ച അർധരാത്രി മുതൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കി.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സർവീസുകൾ കഴിഞ്ഞ ഞായറാഴ്ചയോടെ അവസാനിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെ മുംബൈയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമാണ് അവസാനമായി കൊച്ചി വിമാനത്താവളത്തിലെത്തിയത്.
കോവിഡ്-19 വ്യാപമാകുന്നതിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾക്ക് ബുധനാഴ്ച മുതൽ പൂർണ നിരോധനം ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.