തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ അനാവശ്യമായി വാഹനവുമായി എത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി പോലീസ്.
നഗരത്തിൽ എത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർവാഹന നിയമം 55 പ്രകാരം പോലീസ് നോട്ടീസ് നൽകി തുടങ്ങി.
രണ്ടാമതും നഗരത്തിൽ പ്രവേശിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികളുമായാണ് പോലീസ് നീങ്ങുന്നത്.
നിരോധനാജ്ഞ ലംഘനം, ലോക്ക് ഡൗണ്‍ ലംഘനം, പകർച്ചവ്യാധി പരത്തൽ ലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കാനുമാണ് പോലീസിന്റെ തീരുമാനം.
സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.