പത്തനംതിട്ട: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശമുള്ള വിദേശത്തുനിന്നെത്തിയവര്‍ അതു ലംഘിച്ചാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
നിയമനടപടികള്‍ സ്വീകരിച്ചാല്‍ വിദേശത്തേക്കു തിരിച്ചുപോകാന്‍ എമിഗ്രേഷന്‍ തടസങ്ങള്‍ ഉള്‍പ്പെടെ നേരിടുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
നിരീക്ഷണത്തിലിരിക്കെ പൊതുഇടങ്ങളിലേക്ക് ഇറങ്ങിയതിന് ഇന്നലെ മാത്രം 24 കേസുകള്‍ എടുക്കാന്‍ ആര്‍ഡിഒ, ഡിഡിപി എന്നിവരുടെ റിപോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ പോലീസിനു നിര്‍ദേശം നല്കി.
റാന്നിയില്‍ രണ്ടുപേര്‍ക്കെതിരെയും അടൂരില്‍ നാലുപേര്‍ക്കെതിരെയും കോന്നിയില്‍ 18 പേര്‍ക്കെതിരെയുമാണ് കേസ് എടുക്കുന്നത്.