കൊടുങ്ങല്ലൂർ: വാഹനം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല, ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിന്റെ വാഹനം തട്ടി ഒരാൾക്കു പരിക്ക്. കോട്ടപ്പുറം ചേരമാൻ പറന്പിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ മുന്‍പിലാണ് ഇന്നലെ രാവിലെ നാടകീയ രംഗങ്ങൾ നടന്നത്.
അപകടത്തിൽ കോട്ടപ്പുറം സ്വദേശി പുളിക്കത്തെ ജോസ് (50)നു പരിക്കു പറ്റി. എടവിലങ്ങ് സ്വദേശിയായ അമൽറോസ് (20) പുതിയ എൻഫീൽഡ് മോഡലിലുള്ള ആധുനിക വാഹനം രജിസ്റ്റർ ചെയ്യാൻ എത്തി.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാൻ പാടില്ലന്ന വ്യവസ്ഥ ലംഘിച്ചാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന തുടർന്നത്.
ആളുകളുടെ എണ്ണം വർധിച്ചതോടെ സംഭവം നാട്ടുകാർ ചോദ്യം ചെയ്തു. അതോടെ മോട്ടോർ വാഹന വകുപ്പ് രജിസ്ട്രേഷൻ നടപടികൾ നിറുത്തി.
മാർച്ച് 31ന് മുന്‍പ് രജിസ്ട്രേഷൻ നടന്നില്ലങ്കിൽ ചില സാങ്കേതിക പ്രശ്നങ്ങൾ വരും.ആ വാഹനത്തിന് പകരം ബിഎസ്6 എന്നായി മാറും എന്നാണ് പറയപെടുന്നത്.തന്റെ വാഹനം രജിസ്ട്രേഷൻ നടക്കില്ലന്നറിഞ്ഞതോടെ യുവാവ് നാട്ടുകാരുമായി തട്ടിക്കയറി.
ക്ഷുഭിതനായ യുവാവ് ബൈക്ക് അതിവേഗത്തിൽ കോട്ടപ്പുറം, കാട്ടുപറന്പ് ദാഗങ്ങളിലേക്ക് ഓടിച്ചു.ഇതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് ചേരമാൻ പറന്പിൽ വച്ചിരുന്ന പുതിയ ബെക്കിലും സെക്കിളിലും തട്ടി മറിഞ്ഞു.
ബൈക്ക് തട്ടി ജോസിനും, ബെക്കിൽ നിന്ന് വീണ് അമൽറോസിനും പരിക്കുപറ്റി.ഇരുവരും കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.
ബൈക്ക് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.അതേ സമയം മോട്ടോർ വാഹന വകുപ്പിന്റെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കി.
കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സിലർ ജോണിക്കുട്ടൻ മാര്‍ച്ച് 31 വരെ ആളെക്കൂട്ടിയുള്ള രജിസ്ട്രേഷൻ നടപടി നിർത്തിവെക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടെങ്കിലും മോട്ടോർ വാഹന വകുപ്പ് കേട്ട ഭാവം നടിച്ചില്ല.