ന്യൂഡൽഹി: കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി ഇന്ത്യക്ക് സഹായവാഗ്ദാനം ചെയ്ത് ചൈന. ഡല്‍ഹിയിലെ ചൈനീസ് എംബസിയുടെ വക്താവാണ് ഇതുമായി ബന്ധപ്പെട്ട് പ്രസ്ഥാവന പുറത്തിറക്കിയത്.
ചൈനയില്‍ നിന്നും ഇന്ത്യയ്ക്ക് സംഭാവകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഞങ്ങളുടെ കഴിവിന്റെ പരമാവധി പിന്തുണയും സഹായവും നല്കാന് തയാറാണ്. പകര്‍ച്ചവ്യാധിക്കെതിരായ ചൈനയുടെ പോരാട്ടത്തെ ഇന്ത്യന്‍ ജനത പലവിധത്തില്‍ പിന്തുണച്ചിട്ടുണ്ട്. അതിന് ഞങ്ങള്‍ അഭിനന്ദനവും നന്ദി അറിയിക്കുന്നു. പ്രസ്ഥാവനയില്‍ വ്യക്തമാക്കി.
കോവിഡ് 19 വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 81,000 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും 3,200 പേര് മരിക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തിലേക്ക് മാസ്കുകള്‍, കയ്യുറകള്‍ മറ്റ് അടിയന്തിര മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെ 15 ടണ്‍ വൈദ്യസഹായമാണ് ഇന്ത്യ അയച്ചത്.