തിരുവനന്തപുരം: കൊറോണാ ഭീതിയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക്1,000 രൂപയില്‍ കുറയാത്ത സഹായം അടിയന്തരമായി സര്‍ക്കാര്‍ നല്‍കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കോവിഡ് ബാധയോടൊപ്പം കടബാദ്ധ്യതയും ജപ്തി ഭീഷണിയും ജനത്തെ വലയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മാസ്ക്കുകളും സാനിറ്റൈസറുകളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം.
കുട്ടനാട്ടിലും പാലക്കാട്ടും തൃശൂരിലും പല പാടശേഖരങ്ങളിലും കൊയ്ത്തു കഴിഞ്ഞ് നെല്ല് കെട്ടികിടക്കയാണ്. സര്‍ക്കാര്‍ ഇടപെട്ട് നെല്ല് സംഭരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.