തിരുവനന്തപുരം: ഓണ്‍ലൈനിൽ പഴം, പച്ചക്കറി വിതരണ പദ്ധതി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങുന്നു. ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കേരഫെഡ് എന്നിവയുടെ നേതൃത്വത്തില്‍ സ്വകാര്യ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പച്ചക്കറി ഉല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കൃഷിവകുപ്പ് നടപ്പിലാക്കിയ “ജീവനി’ എന്ന പദ്ധതിയുടെ തുടര്‍ച്ചയായി ജീവനി സഞ്ജീവനി എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ആവശ്യക്കാര്‍ക്ക് വീടുകളില്‍ പഴങ്ങളും പച്ചക്കറികളും എത്തിക്കുകയാണ് ലക്ഷ്യം.
ആദ്യപടിയായി ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, എറണാകുളം ജില്ലാ ഭരണകൂടം തുടങ്ങിയവരുടെ നേതൃത്വത്തില്‍ എഎംനീഡ്സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനം വഴി കൊച്ചി നഗരത്തില്‍ വിതരണം തുടങ്ങി.
വൈകുന്നേരം ഏഴുവരെ ഓര്‍ഡര്‍ ചെയ്യുന്ന പഴംപച്ചക്കറി ഉല്പന്നങ്ങള്, കേരഫെഡ് വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങള്‍ പിറ്റേന്ന് രാവിലെ മുതല്‍ വിതരണം ചെയ്യും. ഇതിനായി എ.എം.നീഡ്സ് എന്ന ആപ്പ് സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. നിലവില്‍ തിരുവനന്തപുരം നഗരത്തില്‍ വിഎഫ്പിസികെ യുടേയും ഹോര്‍ട്ടികോര്‍പ്പിന്റെയും കട്ട് വെജിറ്റബിള്‍ ഉല്പന്നങ്ങള് എഎംനീഡ്സ് മുഖേന വിതരണം ചെയ്യുന്നുണ്ട്.
ഓണ്‍ലൈന്‍ വിതരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.