തൃശൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ മദ്യ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂർ തൂവാനൂർ സ്വദേശി സനോജാണ് ജീവനൊടുക്കിയത്.
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സനോജ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും മൊഴി നല്‍കിയിരിക്കുന്നത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
പോലീസ് എഫ്ഐആര്‍ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. അവിവാഹിതനായ ഇയാൾ സ്ഥിരം മദ്യപിക്കുമായിരുന്നുവെന്നാണ് വിവരം.