ഇരിങ്ങാലക്കുട: ലോക്ക് ഡൗണ്‍ ദിനത്തിൽ മതിയായ കാരണമില്ലാതെ വണ്ട ികളിൽ കറങ്ങിയ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു.
എട്ട് ഇരുചക്രവാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. മൂന്ന് വർഷം തടവും പിഴയും ലഭിക്കാവുന്ന ശിക്ഷയാണെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങൾ ലോക്ക് ഡൗണിനുശേഷം മാത്രമേ വിട്ടുനല്‍കുകയുള്ളൂ.
മതിലകത്ത്
മതിലകം: ലോക്ക് ഡൗണ്‍ തീരദേശത്ത് സർക്കാർ നിർദേശങ്ങൾ ലംഘിച്ച പത്തിലധികം പേർക്കെതിരെ കേസ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ടും, മതിലകത്ത് മൂന്നുപേർക്കുമെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. മതിലകത്ത് അഞ്ച് വാഹനങ്ങൾ പിടികൂടുകയും രണ്ടുപേരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
കൊടുങ്ങല്ലൂരിൽ
കൊടുങ്ങല്ലൂർ: ലോക്ക് ഡൗണിനെ ഭയക്കാതെ പൊതുനിരത്തിലിറങ്ങിയവരുടെ നൂറോളം വാഹനങ്ങൾ പിടിച്ചെടുത്ത് പോലീസ്. ഏഴ് പേർക്കെതിരെ കേസെടുക്കുകയും ഇരുപതോളം വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മതിലകം,കയ്പമംഗലം പോലീസുകൾ വെസ്റ്റ്,ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ചാലക്കുടിയിൽ
പനന്പിള്ളി കോളജിനു സമീപം പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച നാലുപേരെയും ബൈക്കിൽ ചുറ്റികറങ്ങി നടന്നിരുന്ന അഞ്ചുപേരെയും അറസ്റ്റു ചെയ്തു. രണ്ടുപേർക്ക് നോട്ടീസ് നൽകി. മൂന്ന് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു.