പത്തനംതിട്ട : കോവിഡ് 19 സ്ഥിരീകരിച്ച യുകെയില്‍ നിന്നെത്തിയ ആറന്മുള സ്വദേശി നാട്ടിലെത്തിയതിന്റെ പിറ്റേന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നതായി റൂട്ട് മാപ്പ്.
15ന് ഉച്ചകഴിഞ്ഞ് ആശുപത്രിയിലെത്തിയ ഇയാള്‍ ഒപി കൗണ്ടറിലെത്തി ടിക്കറ്റെടുത്ത് കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കണ്ടു. ഫാര്‍മസിയിലെത്തി പനിക്കുള്ള മരുന്നു വാങ്ങിയാണ് മടങ്ങിയത്. വിദേശത്തുനിന്നെത്തിയ ഒരാളെ കൊറോണക്കാലത്ത് ചികിത്സിച്ച രീതി വിവാദത്തിലാണ്. എ
ന്നാല് ഇയാള്‍ യുകെയില്‍ നിന്നെത്തിയ കാര്യം മറച്ചുവച്ചതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. കൊറോണ വാര്‍ഡും ഐസോലേഷന് സംവിധാനവും ജില്ലാ ആശുപത്രിയിലുള്ളതാണ്. ഇവിടെയാണ് വിദേശത്തുനിന്ന് വരുന്നവരുടെ പരിശോധന.
ആശുപത്രിയില്‍ നിന്നു മടങ്ങിയ ആള് മറ്റെങ്ങും പോകാതെ വീട്ടില്‍ തന്നെയായിരുന്നതായാണ് റൂട്ട് മാപ്പ്. പിന്നീട് 23നാണ് ജില്ലാ ആശുപത്രിയില്‍ തന്നെ എത്തി സ്രവം പരിശോധനയ്ക്ക് നല്‍കിയത്.