കായംകുളം : സപ്ലൈഓഫീസർ മാരുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി .വ്യാപാരികൾ കൃത്യമായ സ്റ്റോക്ക് വിവരം അറിയിക്കണമെന്ന നിർദ്ദേശവും ഇതിനോടകം നൽകി കഴിഞ്ഞു.
കാർത്തികപ്പള്ളി താലൂക്കിലെ അരി, പലചരക്ക്, പയർവർഗ്ഗം, ഭക്ഷ്യ എണ്ണ മൊത്തവ്യാപാരികൾ പ്രതിദിന സ്റ്റോക്ക് വിവരം താലൂക്ക് സപ്ലൈ ഓഫീസിൽ ഫോൺ വഴി അറിയിക്കണം.
കഴിഞ്ഞ മാസങ്ങളിൽ നടന്ന ശരാശരി വിൽപ്പനയിലും അധിക സ്റ്റോക്കുള്ള പക്ഷം അവ കരുതിവയ്ക്കാതെ ചില്ലറ വ്യാപാരികൾക്ക് വിൽക്കേണ്ടതാണെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. കാർത്തികപ്പള്ളി സപ്ലൈ ഓഫീസിലെ 0479 241275 ,9188527443 എന്നീ നമ്പരുകളിലേക്കാണ് വിവരം അറിയിക്കേണ്ടത്.
ഗണ്യമായ തോതിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുള്ള സൂപ്പർ മാർക്കറ്റ് ശൃംഖലക്കാരും അവശ്യ സാധന നിയമം അനുസരിച്ച് സ്റ്റോക്ക് വിവരം അറിയിക്കണം. വിപരീതമായി പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കും.
മൊത്തവ്യാപാരികൾക്ക് പച്ചക്കറി, അരി, പയർ തുടങ്ങിയവയുമായി വരുന്ന ലോറികൾ ഏതെങ്കിലും ചെക്ക് പോസ്റ്റിൽ പിടിക്കുകയാണങ്കിൽ പിടിക്കുന്ന വാഹനങ്ങൾക്കു യാത്ര തുടരാനുള്ള നടപടികൾ പൊതുവിതരണ വകുപ്പ് സ്വീകരിക്കും. കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, കായംകുളം, കൃഷ്ണപുരം എന്നീ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി.
ക്രമക്കേട് കണ്ടെത്തിയ വ്യാപാരികൾക്കെതിരേ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മാസ് കിന് അമിതവില ഇടാക്കിയ സൂപ്പർ മാർക്കറ്റിനെതിരേ നടപടി സ്വീകരിച്ചു. കുപ്പിവെള്ളത്തിന് 13 രൂപ രൂപയിൽ കുടതൽ വില ഈടാക്കിയതായി ശ്രദ്ധയിൽപ്പെട്ടാൽ ഫോണിലൂടെ വിവരം അറിയിക്കണമെന്ന്താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
പഴം, പച്ചക്കറി ഉൾപ്പെടെയുള്ള ആഹാരസാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാർ സർക്കാർ അനുവദിച്ച സമയ ക്രമത്തിൽ തുറന്ന് കച്ചവടം നടത്തണമെന്ന് തലൂക്ക് സപ്ലൈ ഒഫീസർ
എ.നാസർ അറിയിച്ചു.