തിരുവനന്തപുരം: റോഡില്‍ മണ്ണ് കൊണ്ടുവന്നിട്ട് അതിര്‍ത്തികള്‍ അടച്ച കര്‍ണാടകത്തിന്റെ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാത അടച്ചത് നിയമവിരുദ്ധമാണെന്ന് കത്തിൽ ആരോപിക്കുന്നു.
തലശേരി-കുടക് അന്തർസംസ്ഥാന പാതയാണ് കർണാടകം മണ്ണിട്ട് അടച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമായാണ് കേരളവുമായുള്ള അതിര്‍ത്തികള്‍ കര്‍ണാടകം അടച്ചത്. കാസര്‍ഗോഡും ഇത്തരത്തില്‍ റോഡുകൾ അടച്ചിട്ടുണ്ട്.
അതിര്‍ത്തി അടച്ചിട്ടത്തോടെ കേരളത്തിലേക്കുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളത്തിലേക്കുള്ള നിരവധി പച്ചക്കറി ലോറികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.