കൊടുങ്ങല്ലൂർ ഭരണിക്ക് പ​രി​വാ​ര​ങ്ങ​ളും പ​ല്ല​ക്കും ഒ​ഴി​വാ​ക്കി; തമ്പു​രാ​ൻ കാ​വുതീ​ണ്ടാനെത്തിയത് നടന്ന്

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​ചാ​ര​പ്പെ​രു​മ​യി​ൽ ശ്രീ​കു​രും​ബ ഭ​ഗ​വ​തി​ക്കാ​വി​ൽ കാ​വുതീ​ണ്ട​ൽ.​ പ​തി​നാ​യി​ര​ങ്ങ​ൾ കാ​വുതീ​ണ്ടേ​ണ്ട​തി​നുപ​ക​രം ഇ​ന്ന​ലെ പാ​ല​ക്ക​വേ​ല​ൻ മാ​ത്ര​മാ​ണു കാ​വുതീ​ണ്ടി​യ​ത്.​ ഇ​ന്ന​ലെ രാ​വി​ലെ എട്ടിന് ​വ​ലി​യ ത​ന്പു​രാ​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ചി​റ​ക്ക​ൽ കോ​വി​ല​ക​ത്തെ ര​ഘു​ന​ന്ദ​ന​ൻ രാ​ജ കോ​ട്ട കോ​വി​ല​ക​ത്തുനി​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ളി.

പ​രി​വാ​ര​ങ്ങ​ളും പ​ല്ല​ക്കും ഒ​ഴി​വാ​ക്കി ത​ന്പു​രാ​ൻ നാ​ലാ​ളു​മാ​യി ന​ട​ന്നാ​ണ് ഇ​ത്ത​വ​ണ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.​ രാ​ജ​കു​ടും​ബാ​ഗ​ങ്ങ​ള​ട​ക്കം നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങാ​ണ് കൊ​റോ​ണ മൂ​ലം മാ​റ്റി​വെയ്​ക്ക​പ്പെ​ട്ട​ത്.

ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നുശേ​ഷം ത​ന്പു​രാ​ൻ പൂ​ജ​ക​ൾ​ക്ക് അ​നു​മ​തി കൊ​ടു​ത്തു.​ ഉ​ച്ച​യോ​ടെ തൃ​ച്ച​ന്ദ​നച്ചാർ​ത്ത് പൂ​ജ​യ്ക്കാ​യി ന​ട​യ​ട​ച്ചു.​ ഏ​ഴ​ര നാ​ഴി​ക നീ​ണ്ടുനി​ൽ​ക്കു​ന്ന പൂ​ജ​യ്ക്കു ശേ​ഷം നാ​ലുമ​ണി​യോടെ ക്ഷേ​ത്ര​ന​ട തു​റ​ന്നു.

രാ​ജാ​വും പ​രി​വാ​ര​ങ്ങ​ളും ക്ഷേ​ ത്ര​ത്തി​നു പു​റ​ത്തുവ​ന്ന​പ്പോ​ൾ കി​ഴ​ക്കെ ന​ട​യി​ലെ ന​ട​പ്പു​ര​യി​ൽ വ​ച്ച് പോ​ലീ​സ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. ത​ന്പു​രാ​ൻ ആ​ൽ​ത്ത​റ​യി​ൽ ഉ​പ​വി​ഷ്ട​നാ​യി. തു​ട​ർ​ന്ന് കോ​യ്മ വാ​സു​ദേ​വ​ൻ ​പ​ട്ടുകു​ട ഉ​യ​ർ​ത്തി​യ​തോ​ടെ പാ​ല​ക്ക​വേ​ല​ൻ ദേ​വീ​ദാ​സ​ൻ കാ​വുതീ​ണ്ടി.​

മ​റ്റാ​രെ​യും കാ​വുതീ​ണ്ടാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ത​ഹ​സി​ൽ​ദാ​ർ കെ. ​രേ​വ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ എ​ൻ.​കെ. ​കൃ​പ, എം.വി.​ഗി​രീ​ഷ്, ഐ.​ പാ​ർ​വ​തി, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈഎ​സ്പി ഫേ​മ​സ് വ​ർ​ഗീ​സ്, കൊ​ടു​ങ്ങ​ല്ലൂ​ർ സി ഐ പി.​കെ.​ പ​ത്മ​രാ​ജ​ൻ, എ​സ്​ഐ ​ഇ.​ആ​ർ. ബൈ​ജു, ക്ഷേ​ത്രം മാ​നേ​ജ​ർ യ​ഹു​ല ദാ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സു​ര​ക്ഷ​യൊ​രു​ക്കി​യ പോ​ലീ​സ് അ​ട​ക്കം അ​ന്പ​തോ​ളം പേ​രാ​ണു ച​ട​ങ്ങി​നു സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി​യ​ത്.​ ഇന്നു രാ​വി​ലെ വ​ട​ക്കെ ന​ട​യി​ൽ കു​ന്പ​ള​ങ്ങ ഗു​രു​തി ന​ട​ത്തി വെ​ന്നി​ക്കൊ​ടി നാ​ട്ടു​ന്ന​തോ​ടെ ഭ​ര​ണി​യാ​ഘോ​ഷ​ത്തി​നു സ​മാ​പ്തി​യാ​കും.

Related posts

Leave a Comment