കൊല്ലം: സംസ്ഥാനത്ത് മദ്യാസക്തിയുള്ള രണ്ട് പേർക്കൂടി ജീവനൊടുക്കി. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മരണം. ഇന്നലെ തിരുവനന്തപുരത്തും തൃശൂരും രണ്ടുപേർ ജീവനൊടുക്കിയിരുന്നു.
കൊല്ലം കുണ്ടറ എസ്.കെ. ഭവനിൽ സുരേഷാണ് തൂങ്ങി മരിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ടു ദിവസമായി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ആലപ്പുഴയിൽ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയിൽ കിടന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കാർത്തികപ്പള്ളി സ്വദേശി ഹരിദാസാണ് മരിച്ചത്. മദ്യം ലഭിക്കാഞ്ഞതിനേത്തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം.