എംജെ ശ്രീജിത്ത്
തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ മുന്നിൽ നിൽക്കുന്നവരെ അഭിനന്ദിച്ചും അവരുടെ സംഭാവനകളെ എണ്ണിപ്പറഞ്ഞും മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരും.
സമസ്തമേഖലയേയും ചേർത്തു നിർത്തുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മോഹൻലാൽ. മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ… അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നതെന്ന് അഭിനന്ദിച്ചുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് എല്ലാവരും കോവിഡിനെ പ്രതിരോധിക്കാൻ സംഭാവന ചെയ്യണമെന്ന് മഞ്ജു വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർഥിച്ചു.
കോവിഡനെ പ്രതിരോധിക്കാൻ മുന്നിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരും പോലീസുകാരും ഉൾപ്പടെ എല്ലാവരുടേയും പ്രവർത്തികളെ എണ്ണിപ്പറഞ്ഞുകൊണ്ട് അവരെ അഭിനന്ദിക്കാനും താരം മറന്നില്ല.
മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ……. അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നതെന്ന് അഭിനന്ദിച്ചുകൊണ്ട് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്. പക്ഷേ, നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു…
അരുത്… അവരും നമ്മെ പോലെ മനുഷ്യരാണ്…
അവർക്കും ഒരു കുടുംബമുണ്ട്. അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ… ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു…. വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കു…. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിട്ടു….
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ
പ്രളയകാലത്തു എല്ലാംമറന്നു ജോലി ചെയ്ത എത്രയോ പേരെ കണ്ടിരുന്നു. അന്നെല്ലാം കരുതിയതു ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ല എന്നാണ്. എന്നാൽ ഇപ്പോൾ മനസ്സിലാകുന്നതു നമ്മുടെ ആളുകളുടെ സമർപ്പണത്തിനു അതിരുകളില്ല എന്നാണ്.
ചലച്ചിത്ര താരം മഞ്ജുവാര്യർ ഫെയ്സ്ബുക്കിലൂടെയാണ് രോഗം പ്രതിരോധിക്കാനായി നാമെല്ലാം വീടിനകത്താണ്. എന്നാൽ രോഗികളെ അതിഥികളെപ്പോലെ വിളിച്ചു വരുത്തി സ്വീകരിച്ചു സാന്ത്വനിപ്പിക്കുന്നവർ ദിവസങ്ങളായി പുറത്തുതന്നെയാണ്.
രോഗത്തിനു നടുവിൽ. ഒരു നഴ്സ് പറഞ്ഞതു 28 കിലോമീറ്റർ സ്കൂട്ടർ ഓടിച്ചാണു ജോലിക്കു പോകുന്നതെന്നാണ്. എത്ര ദിവസമാണു ഡ്യൂട്ടിയെന്നു പറയാനാകില്ല. കുട്ടികളെയും വീട്ടുകാരെയുമെല്ലാം മറ്റൊരു വീട്ടിൽ താമസിപ്പിച്ചിരിക്കുന്നു. വന്നു സ്വയം പാചകം ചെയ്തു കിടന്നുറങ്ങി പിറ്റേ ദിവസം എഴുന്നേറ്റു പോകുന്നു.
ഡോകട്ർമാരുടെയും ഫാർമസിയിലുള്ളവരുടെയും ഡ്രൈവർമാരുടെയുമെല്ലാം അവസ്ഥ ഇതുതന്നെയാകും. ഇപ്പോൾ രോഗികളെ പരിചരിക്കുന്ന ആർക്കും ഇതെന്ന് അവസാനിക്കുമെന്നറിയില്ല. രാവും പകലും അറിയാതെ അവർ ജോലി ചെയ്യുന്നു. വിദേശത്തെ ആശുപത്രികളിൽ കോണിച്ചുവട്ടിലും അലമാരത്തട്ടിലുമെല്ലാം ഉറങ്ങുന്ന ആരോഗ്യ പ്രവർത്തകരുടെ വിഡോയോ കണ്ടു.
മാസ്കുവച്ചു തടിച്ചു മുറിഞ്ഞ പലരുടെയും മുഖം കണ്ടു. നമ്മുടെ ആശുപത്രികളിൽജോലി ചെയ്യുന്നവരും രാത്രി എല്ലാം മറന്നു സ്വന്തം വീടിന്റെയും വേണ്ടപ്പെട്ടവരുടെയും സുരക്ഷയിൽ ഉറങ്ങിയിട്ടു നാളുകളായിക്കാണും. അവരുടെ മക്കൾ ദിവസങ്ങളായി അവരെ കണ്ടിട്ടുണ്ടാകില്ല. അരിയും ചുമന്നു കാടു കയറി പ്രായമായൊരു സ്ത്രീക്കു അരി എത്തിച്ചുകൊടുക്കുന്ന പോലീസുകാരുടെ വീഡിയൊ കണ്ടു.
സ്വന്തം അമ്മയ്ക്കു കൊടുക്കുന്ന വാത്സല്യത്തോടെയാണവർ അരി സമ്മാനിക്കുന്നത്. ഇപ്പോൾ ഒരാൾക്കുപോലും പോലീസിനെ പേടിയില്ല. അവർ രക്ഷകർ മാത്രമായിരിക്കുന്നു. റോഡരികിൽ ഉറങ്ങുന്ന പ്രായമായ ഒരാൾക്കു സ്വന്തം പൊതിച്ചോറു നൽകുന്ന പോലീസുകാർക്കു വേണ്ടി ഈ നാടുമുഴുവൻ സല്യൂട്ട് ചെയ്യും.
കൊണ്ടുവരുന്ന പച്ചക്കറി ചാക്കിൽ വൈറസ് ഉണ്ടോ ഇല്ലയോ എന്നറിയാതെ അതിന്റെ ഭവിഷ്യത്ത് അറിഞ്ഞുകൊണ്ടുതന്നെ തൊഴിലാളികൾ മാർക്കറ്റിൽ ചരക്കിറക്കുന്നു. പരസ്പരം പങ്കുവയ്ക്കുന്ന ഭക്ഷണത്തിൽ സ്വാദു മാത്രമല്ല കരുതലും സ്നേഹവുമുണ്ടെന്നു മനസ്സിലായതും ഇപ്പോഴാണ്.
ഇത്തരം എത്രയോ സ്നേഹ സന്ദേശങ്ങളും എനിക്കു കിട്ടുന്നു. ഈ ദുരിതകാലത്തു നമുക്കു തുണയായി നിൽക്കുന്ന ഓരോരുത്തർക്കും വേണ്ടതു നമ്മുടെ കരുതലാണ്. വഴിയിൽ നിൽക്കുന്നൊരു പൊലീസുകാരൻ എത്രയോ ദിവസമായി അവിടെ വെയിലത്തും രാത്രിയിലുമെല്ലാം നിൽക്കുകയാണെന്നു നമുക്കോർക്കാം.
ആശുപത്രിയിൽനിന്നും വീട്ടിൽപോകാതെ ഏതെങ്കിലും ബഞ്ചിലുറങ്ങി ക്വാറന്റീൻ മുറിയിലേക്കു വീണ്ടും വീണ്ടും പോകുന്നവരാണു ഈ നാടിനെ രക്ഷിക്കുന്നതെന്നു നമുക്കോർക്കാം. ഇവരാരും നമ്മളോട് ഒന്നും ചോദിക്കുന്നില്ലെന്നും നമുക്കോർക്കാം. ഇതു തീർത്താൽ തീരാത്ത കടമാണ്.